വായനക്കു മുന്‍പ് ഒരു വാക്ക്...... ഇവിടെ കുറിക്കുന്നതെല്ലാം എന്റെ മാത്രം സ്വന്തമാണ്....അത് എന്നെ പോലുള്ളവരുടെ മൊത്തം കാര്യമായിട്ടെടുക്കരുത് എന്നൊരപേക്ഷയുണ്ട്.... ഞാന്‍ വിശ്വസിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന അവസ്ഥയെ ഒരിക്കലും ഇതുവച്ചളക്കരുത് എന്ന് അപേക്ഷിക്കുന്നു....
Monday, 26 March 2007
ആശാന്റെ നെഞ്ചത്ത് അല്ലേല്‍ അച്ചന്റെ
മൈനര്‍ സെമിനാരീ എന്നു കേള്‍കുമ്പൊഴേ ഓര്‍മ്മ വരുന്നത് രാത്രി സഞ്ചാരിയായ റക്‍ടറച്ചനെ ഇരുട്ടത്ത് കുടുക്കിയതാ(തെറ്റിദ്ധരിക്കരുത്..പൊതു വഴി സഞ്ചാരമല്ല ഞാനുദ്ധേശിച്ചത്......മൈനര്‍ സെമിനാരിയില്‍ രാത്രിപ്രാര്‍ത്ഥന കഴിഞ്ഞാല്‍ വെളുപ്പിന്‍ ഉണര്‍ത്തുമണിയടിക്കുന്നതു വരെ മിണ്ടരുതെന്നാ വയ്‌പ് പക്ഷെ അച്ചന്‍ കുഞ്ഞുങ്ങളുണ്ടോ വെറുതെയിരിക്കുന്നു.... അതും ഡോര്‍മിറ്ററി എന്നു പേരുള്ള വലിയൊരു വിശാലമായ ഹാളില്‍ ഹോസ്പിറ്റല്‍ ബെഡുകളെ ഓര്‍മിപ്പിക്കും വിധം 75 പീക്കിരികളെ അടുക്കിയാലെങ്ങനുണ്ടാവും.... അത്യാവശ്യവെട്ടത്തിനു വേണ്ടി ഹാളിനു നടുവില്‍ ഒരു മിന്നാമിനുങ്ങിന്റെ നറുവെട്ടം പോലെ ഒരു സീറോ വാട്ട് ബള്‍ബുമുണ്ടാവും ഈ നറുവെട്ടത്തിലാണ്‍ കലാപകാരികളെ പിടിക്കനുള്ള റക്‍ടറച്ചന്റെ വരവ്).... അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു ചെറിയ മണം കിട്ടി... രാത്രി റക്‍ടറച്ചനിറങ്ങാനുള്ള സകല സാദ്ധ്യതയും...... ആര്‍ക്കാണാവോ ആ സല്‍ബുദ്ധി തോന്നിയത്..... ഏതായലും 5-ന്റെ തുട്ടു പൈസയ്കും അതിന്റേതായ മഹത്വവും വിലയുമുണ്ടെന്ന് അന്നു മനസിലായി....കെടുത്തിയിട്ടിരുന്ന ബള്‍ബിന്റെ ഹോള്‍ഡറിനുള്ളില്‍ കെണിയൊരുക്കി അവന്‍ (ഞാനല്ലട്ടോ ആ മഹാന്‍) കാത്തിരുന്നു.... ഒന്നുമറിയാത്ത പാവം റക്‍ടര്‍ ഏതെങ്കിലുമൊരു ഇരയെ കുടുക്കുവാനുള്ള വ്യഗ്രതയോടേ അതാ പമ്മി പമ്മി അകത്തേക്ക്.... എന്റമ്മോ ചിരിയടക്കാന്‍ പെട്ട പാട്..... അച്ചനതാ വിശാലമായ ഡോര്‍മിറ്ററിയുടെ അങ്ങേയറ്റത്ത്..... പ്‌ഠിം.... എന്തോ എവിടെയോ ഒന്നു മിന്നി..... സീറോ ബള്‍ബ് സീറോ.... ആരോ എവിടെയൊക്കെയോ അമര്‍ത്തി ചിരിക്കുന്നു.... എന്റെ വായില്‍ ഞാനറിയാതെ തന്നെ പുതപ്പിന്റെ ഒരറ്റം ഞാന്‍ തിരുകി... അല്ലെങ്കില്‍ പിറ്റേദിവസം രാവിലെ തന്നെ ആ പുതപ്പ് പെട്ടിയിലാക്കി വീട്ടിലെത്തിയേനേ... ഒപ്പം ഞാനും.... റക്‍ടറച്ചന്‍ തിരികെ നടന്നു തുടങ്ങി എന്നുറപ്പായി... കാരണം ഏതോ കട്ടിലില്‍ ആരൊക്കെയോ മുട്ടുന്ന ശബ്‌ദം.....ആരെടാ നോക്കി നടന്നൂടെ.... ഹാവൂ റക്‍ടറച്ചനെ നാലാള്‍കേള്‍ക്കെ രണ്ടു പറയാന്‍ കിട്ടുന്ന ഒരവസരം പാഴാക്കാന്‍ അവനും തെയ്യാറായിരുന്നില്ല..... അനാണാദ്യമായും അവസാനമായും റക്‍ടറച്ചനോട് സഹാതാപം തോന്നിയത്.... 45-50 വയ്സുള്ള ഒരു വലിയ മനുഷ്യന്‍ 15 വയ്സുള്ള ഒരു പീക്കിരിയോട് ഒന്നും പറയാനാവാതെ തപ്പി തടഞ്ഞു മുന്‍പോട്ടു പോകുന്ന ആ രംഗം.... ഏതായാലും പിറ്റേദിവസം അതിരാവിലെ കുര്‍ബാന സമയത്ത് അച്ചന്റെ മാത്രമല്ല വേറെ പലരുടെയും തല താഴ്‌ന്നിരുന്നു.........
Subscribe to:
Post Comments (Atom)
No comments:
Post a Comment