Wednesday 28 March 2007

ഡോര്‍മിറ്ററി.......

മൈനര്‍ സെമിനാരിയിലെ ഡൊര്‍മിറ്ററിയെ ചുറ്റിപറ്റിയുള്ള കഥകള്‍ ഒരുപാടുണ്ട്‌.....
ഉറക്കം ഒരുമിച്ചായതുകൊണ്ട്‌... സ്വപ്‌നാടനങ്ങള്‍ക്ക്‌ ഒരു ക്ഷാമവുമുണ്ടായിരുന്നില്ല....
ഇന്നും മറന്നിട്ടില്ല........ ഒരു പാതിരാവില്‍ ഒരുത്തന്റെ നിലവിളികേട്ട്‌ കണ്ണുതുറന്ന ഞങ്ങള്‍ കണ്ടത്‌..
ഒരുത്തന്‍ വേറൊരുത്തന്റെ മുതുകിനിട്ട്‌ നിര്‍ത്താതെ ചെണ്ടകൊട്ടുന്ന രംഗമായിരുന്നു..

സംഗതി നിസാരം ഉറങ്ങാന്‍ കിടന്ന ചെമ്മാച്ചന്‍ പിറ്റേദിവസത്തെ പരീക്ഷയെ കുറിച്ച്‌ ആകുലചിത്തനായിരുന്നു പോലും...ഉറക്കത്തില്‍ ഇടികൊണ്ട ചെമ്മാച്ചന്‍ ഇടിച്ചവന്റെ ചോദ്യപേപ്പര്‍ അടിച്ചു മാറ്റിയെന്ന് ഇടിച്ചവന്‍ സ്വപ്‌നം കണ്ടെത്രെ ആ ചോദ്യ പേപ്പര്‍ തിരികെ മേടിച്ച ബഹളമായിരുന്നു ആ കേട്ടത്‌... പക്ഷെ സ്വപ്‌നത്തില്‍ ചോദ്യപേപ്പര്‍ അടിച്ചു മാറ്റിയ ചെമ്മാച്ചനും... രാത്രി നട്ടപാതിരായ്‌ക്‌ ഇടി കൊണ്ട ചെമ്മാച്ചനും എങ്ങനെ ഒരാളായി പോയീ എന്നത്‌ ഇന്നും എനികജ്ഞാതം...75 പേരുടെ കൂടെ ഒറ്റ ഹാളില്‍ കിടന്നുറങ്ങുക എന്നത്‌ ഒരു വലിയൊരു കാര്യമായിരുന്നു...

എത്രയെത്ര പ്രസംഗങ്ങളാണീ ചെവിയില്‍ മുഴങ്ങിയിട്ടുള്ളത്‌... പിറ്റേദിവസം ക്ലാസില്‍ ചൊല്ലി കേള്‍പ്പിക്കാനുള്ള ഇംഗ്‌ളീഷ്‌ പദ്യ ശകലങ്ങള്‍...എസേകള്‍... എന്തിന്‍...ആരും പുറത്തറിയാതെ സൂക്ഷിച്ചിരുന്ന എത്രയോ രഹസ്യങ്ങള്‍ അങ്ങാടീ പാട്ടുകളായിരിക്കുന്നു.....

6 comments:

നിര്‍മ്മല said...

സ്വപ്‌നത്തില്‍ ചോദ്യപേപ്പര്‍ അടിച്ചു മാറ്റിയ ചെമ്മാച്ചനും... രാത്രി നട്ടപാതിരായ്‌ക്‌ ഇടി കൊണ്ട ചെമ്മാച്ചനും എങ്ങനെ ഒരാളായി പോയീ എന്നത്‌ ഇന്നും എനികജ്ഞാതം...

അതിനെയാണു ‘ദൈവത്തിന്റെ വികൃതികള്‍’ എന്നു പറയുന്നത് :)
ഈ പോസ്റ്റിനെ കമന്‍റിട്ടു ‍ഞാന്‍ മാമ്മോദീസാമുക്കി!

G.MANU said...

ippozha chemmacha kandathu....
stylan

Kiranz..!! said...

ഉഗ്രന്‍ ഓര്‍മ്മകള്‍ ചെമ്മാച്ചാ..:)

ധ്വനി | Dhwani said...

''പിറ്റേദിവസം ക്ലാസില്‍ ചൊല്ലി കേള്‍പ്പിക്കാനുള്ള ഇംഗ്‌ളീഷ്‌ പദ്യ ശകലങ്ങള്‍...എസേകള്‍... എന്തിന്‍...ആരും പുറത്തറിയാതെ സൂക്ഷിച്ചിരുന്ന ......''

കോട്ടയത്തെ ഹോസ്റ്റലില്‍ എന്റെ റൂം മേറ്റായിരുന്ന ജീന ഉറക്കത്തില്‍ പാടിയിരുന്ന പഴയ സിനിമാഗാനങ്ങള്‍ ഓര്‍മവന്നു ഇതു വായിച്ചപ്പോള്‍...
:) കൊള്ളാം... ഇതൊക്കെ പങ്കുവയ്ക്കാന്‍ തോന്നിയത് നല്ലതുതന്നെ... നമ്മള്‍ വ്യത്യസ്ഥരല്ല എന്ന് അച്ചന്‍ പറഞ്ഞതു ശരിവയ്ക്കുന്നു ഇത്തരം പോസ്റ്റുകള്‍...

G.MANU said...

chemmachaa...kathha thudarunnille..kaththirunnu maduthu

സാല്‍ജോҐsaljo said...

അതു കേള്‍ക്കാന്‍ ഉറങ്ങാതെ കിടക്കലാ പണി അല്ലേ...

കൊള്ളാ‍മെ....!!