Monday, 26 March 2007

ഒരു ചെമ്മാച്ചന്റെ കുറിപ്പുകള്‍....

വായിക്കുന്നവര്‍ക്കായ്‌ ചെറിയൊരു കുറിപ്പ്‌.....
ചെമ്മാച്ചന്‍മാര്‍ എന്നു പറയുന്നവര്‍ ഒരു പ്രത്യേക വര്‍ഗമോ, ജന്തുക്കളോ അല്ല എന്നറിയാമല്ലൊ...
ഇതു പറയാന്‍ കാരണം... നമ്മുടെ കൊച്ചു കേരളത്തില്‍, ഒരു കൊച്ചു സംസാരമുണ്ട്‌...
അതായത്‌ ചെമ്മാച്ചന്‍മാരൊക്കെ വികാര വിചാര ബോധങ്ങളില്ലാത്ത (കടുക്ക വെള്ളം കുടിക്കുന്നവര്‍ എന്നും പരിഭാഷ...അതെന്താണെന്നെനിക്കറിയില്ല...ഞാനാ സാധനം കണ്ടിട്ടേയില്ല....കേട്ടിട്ടുണ്ട്‌..) ഒരു തരം ജന്തുക്കളാണെന്ന്......അല്ലേ അല്ല...
അവരും നിങ്ങളെയൊക്കെ പോലെ....
അല്ലെങ്കില്‍ നിങ്ങളുടെ ചേട്ടനനിയന്മാരെ പോലെ സാധാരണ മനുഷ്യരാ....
വികാര വിചാരങ്ങളുള്ളവര്‍.....
കൗമാരചാപല്യങ്ങളും സകലമാന വികൃതികളും കുസൃതി തരങ്ങളുമൊക്കെ നിറഞ്ഞ ഒരു ജീവിതം അവര്‍ക്കുമുണ്ട്‌.....
പ്രസിദ്ധിയാര്‍ജിച്ച പല ഹോസ്റ്റല്‍ കഥകളുമില്ലേ... അതുപോലെ ഞങ്ങളുടെ ഓര്‍മ്മകളിലും ജീവിതങ്ങളിലുമൊക്കെ തിങ്ങി നിറഞ്ഞ ഒരുപാട്‌ അനുഭവങ്ങളുണ്ട്‌...
പക്ഷെ ഒരിക്കലും അവ പുറത്തറിയാറില്ല എന്നു മാത്രം.....
അവയൊക്കെ ഒന്നു തട്ടി കൂട്ടി പുറത്തിറക്കിയാലോ എന്ന ചിന്ത തുടങ്ങിയിട്ട്‌ നാളുകളേറെയായി.....

അതിനുള്ള ഒരു ശ്രമമാ ഇത്‌....പുറത്തുള്ളവര്‍ക്ക്‌ പരിചയമില്ലാത്ത ഒരവസ്ഥയും ജീവിതവുമാണിത്‌ എന്നതു കൊണ്ട്‌.. ഞാനെഴുതുന്നതിന്റെ പൊരുളുകളും ആശയങ്ങളും വായനക്കാര്‍ക്ക്‌..അതാതിന്റേതായ രുചിയില്‍ കിട്ടുമോ എന്ന് സംശയമുണ്ടെനിക്ക്‌....

ഏതായലും തുടങ്ങുന്നു.....
ഹോസ്റ്റല്‍ ജീവിതങ്ങളില്‍ നിന്നും സെമിനാരി ജീവിതത്തെ വിഭിന്നമാക്കുന്ന ഒന്നുണ്ട്‌......ഹോസ്റ്റല്‍ നിവാസികള്‍കെല്ലാമറിയാം കുറച്ചു നാളത്തെ സഹവാസത്തിനു ശേഷം വേര്‍പിരിയേണ്ടി വരുമെന്ന്....പക്ഷെ സെമിനാരി ജീവിതത്തില്‍ നേരെ മറിച്ചാ.... തുടങ്ങിപോയാല്‍ പിന്നെ ഒടുക്കം വരെ ഒരുമിച്ചാ... അതുകൊണ്ടുതന്നെ തുടക്കം പിഴച്ചാല്‍ തീര്‍ന്നു.... മരണം വരെ ഒന്നല്ല ഒരായിരം കുരിശുകള്‍ ഫ്രീ...... എന്നാലും ചില കുരിശുകള്‍ വഴിക്കിറങ്ങി പോകുന്നതുകൊണ്ട്‌ (ഇറങ്ങാന്‍ വരുന്നതാണെന്ന് കയറുമ്പോ പറയാനാവുമോ.... അതു ചോദിക്കരുത്‌-ഈ കുരിശെന്നാണിറങ്ങുന്നതെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല-ആരും ഇറക്കാതിരുന്നാല്‍ മതി)സാവധാനം കുരിശുകളുടെ എണ്ണം കുറയും......

20 comments:

juliaronet said...

അച്ചന്‍ കലക്കി
ഇനിയും അറിയനുള്ള ആഗ്രഹം ഉണ്ട്. എഴുതണേ.......... കാരണം ഞങ്ങള്‍ക്കു അവിടെ വന്നു നോക്കാന്‍ പറ്റില്ലല്ലോ..........

മയൂര said...

അലോഷി ഒരു പുതിയ അധ്യായം തുറന്നിരിക്കുന്നു...ഇനിയും ഒഴുകട്ടെ...ഭാവുകങ്ങള്‍....

ചിന്തു said...

അലോഷീ..തുടക്കം ഗംഭീരം.. സെമിനാരി ജീവിതം വളരെ രസകരവും അതിലേറെ വികൃതിയും നിറഞ്ഞതാണെന്നു കേട്ടിട്ടുണ്ട്... ഇനിയും രസകരങ്ങളായ ഒട്ടേറെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കിവിടെ നിന്നും വായിച്ചെടുക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു.... എല്ലാവിധ ഭാവുകങ്ങളും...

സിബു::cibu said...

എന്തായാലും ബ്ലോഗെഴുതാനുള്ള വിളിയുണ്ടാ‍യല്ലോ.. സന്തോഷം :) അടുത്ത ലക്കത്തിനുവേണ്ടി കാത്തിരിക്കുന്നു.

ഞാനും ഇതുപോലൊരു 3 ദിവസത്തെ ക്യാമ്പില്‍ സക്സസ് ഫുള്ളായി പങ്കെടുത്തിട്ടുള്ളൊരാളാണേ :)

Dandy said...
This comment has been removed by the author.
Dandy said...

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞാനീ ബ്ലോഗിനെ അനുഗ്രഹിക്കുന്നു.

Dantis

Haree | ഹരീ said...

എല്ലാ ഭാവുകങ്ങളും...
:)
--

chachi said...

എല്ലാഭാവുകങ്ങളും നേരുന്നു

അപ്പു said...

ഇനീം എഴുതുക....

അപ്പു said...

ഇനീം എഴുതുക....

വിശാല മനസ്കന്‍ said...

സ്വര്‍ഗ്ഗത്തിലേ പോലെ ബ്ലോഗിലും ആവണമേ..

വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. സ്വാഗത്.
ആശംസ്കള്‍സ്.

kaithamullu - കൈതമുള്ള് said...

ചെമ്മാച്ചന്‍ കഥകള്‍ക്കായി കാത്തിരിക്കുന്നൂ.

Prasad S. Nair said...

മാഷേ വിവരണം കൊള്ളാട്ടോ.... ഒറ്റയിരുപ്പില്‍ എല്ലാ പോസ്റ്റും വായിച്ചുതീര്‍ത്തു... ഇതാണ് തിരക്കാണ് എന്ന് പറഞ്ഞത് അല്ലേ? വീണ്ടും എഴുതണേ....

ധ്വനി said...

ബൂലോഗത്തില്‍ പരിശുദ്ധാരൂപികളെ അയച്ച തൈവത്തിനു തോത്രം
ബൂലോഗം പവിത്രമായി!! :)
സന്തോഷമുണ്ട് ഇവിടെ കണ്ടതില്‍,...ഭാവുകങ്ങള്‍...

ഇക്കാസ്ജി ആനന്ദ്ജി said...

ചെമ്മാനെ,
നല്ല തുടക്കം.
കുറിപ്പുകള്‍ ഓരോന്നായിങ്ങു പോന്നോട്ടെ. ചൊറിഞ്ഞും മാന്തീം ഞാനീ പരിസരത്തൊക്കെത്തന്നെ കാണും :)

Anonymous said...

congratulations
i appriciate your openess
with love binoy

VIJU ALEX said...

ചെമ്മാച്ചോ ഇങ്ങ്നൊക്കെ നടന്നാല്‍ മതിയോ ഒരച്ചനാകണ്ടേ???

lincejoseph said...

whats ur name and where r u? ur nararations remind me of the seminary where, I 've spent my most colourful days..

സുജിത്ത്‌ said...

അലോ നമുക്കീ ചെമ്മാച്ചൻ കഥകൾ പൊടി തട്ടിയേടുക്കേണേ?

Jaise Baby said...

hi aloshi super ...narration